Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Oct 2026
 
 
Teens Corner
  Add your Comment comment
കുഞ്ഞിനെ വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ല എന്നു പറഞ്ഞാണ് ആശുപത്രിയില്‍ വന്നത്: പോലീസ് അന്വേഷിച്ചപ്പോള്‍ കഥ മാറി
Text By: UK Malayalam Pathram
നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്വദേശി ഷിജിന്‍, ഭാര്യ അഞ്ജന എന്നിവരാണ് അറസ്റ്റിലായത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വാഭാവികത തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഷിജിന്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നു എന്ന് അഞ്ജന പൊലീസിന് മൊഴി നല്‍കി. മര്‍ദന വിവരം മറച്ചുവെച്ചതാണ് അഞ്ജനക്കെതിരായ കുറ്റം. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശികളാണ് ഇവര്‍.
കുട്ടി വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്നും മൂക്കില്‍ നിന്നും കഫം വരുന്നുവെന്നും പറഞ്ഞാണ് ഷിജിനും അഞ്ജനയും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window