Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Oct 2026
 
 
Teens Corner
  Add your Comment comment
സിനിമാ തിയേറ്ററിനുള്ളിലെ സിസിടി വിഷ്വല്‍ ചോര്‍ന്ന സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു
Text By: UK Malayalam Pathram
തീയറ്ററിനുള്ളിലെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. മുതിര്‍ന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിക്കണമെന്ന് ജല്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ ഹൈടെക് സെല്ലിന്റെ സഹായം തേടണം. അന്വേഷണം ഊര്‍ജിതമാക്കി കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും നിര്‍ദ്ദേശം. തിരുവനന്തപുരം കൈരളി, നിള തീയേറ്ററുകളില്‍ നിന്നാണ് നേരത്തെ ദൃശ്യങ്ങള്‍ പ്രചരിച്ചത്. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകള്‍ ആണിത്.

ആവശ്യമെങ്കില്‍ ഹൈടെക് സെല്ലിന്റെ സഹായം തേടണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടാല്‍ ഹൈടെക് സെല്‍ ആവശ്യമായ സഹായം നല്‍കണം. അന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം നിയമാനുസരണം നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യതാലംഘന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സംസ്ഥാനത്തെ എല്ലാ സിനിമാ തീയേറ്ററുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window