Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Oct 2026
 
 
Teens Corner
  Add your Comment comment
രാഹുല്‍ഗാന്ധി വിദേശത്തേക്ക് പോയെന്ന് പ്രചാരണം: പ്രതിഷേധങ്ങള്‍ക്കിടെ യാത്ര വിവാദമാക്കി എതിര്‍പക്ഷം
Text By: UK Malayalam Pathram
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ മുന്നോട്ടുപോകവേ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ വിവാദം കടുക്കുന്നു. വിയറ്റ്നാമിലെ ഹനോയിലേക്ക് രാഹുല്‍ഗാന്ധി പോയന്നാണ് വിവരം. വിമാനത്തിനുള്ളില്‍ നിന്നുള്ള രാഹുലിന്റെ ദൃശ്യവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഹുലിന്റെ വിദേശയാത്രയെ ബിജെപി നേതാക്കള്‍ പരിഹസിച്ചു. യാത്രയെ വിവാദമാക്കേണ്ട എന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു . ലോക്സഭ ചേരുമ്പോള്‍ വിദേശയാത്ര നടത്തുന്ന പ്രധാനമന്ത്രിയാണ് ഇപ്പോഴത്തെത് എന്നും ബിജെപിക്ക് വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ സ്ഥിരീകരണം കോണ്‍ഗ്രസോ രാഹുല്‍ഗാന്ധിയോ നടത്തിയിട്ടില്ല.
 
Other News in this category

 
 




 
Close Window