Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 24th Nov 2026
 
 
UK Special
  Add your Comment comment
നിയമനത്തില്‍ വംശീയ വിവേചനം; ബ്രിട്ടീഷ് ഏഷ്യന്‍ സര്‍ജന് ഒരു ലക്ഷം പൗണ്ടിലേറെ നഷ്ടപരിഹാരം
reporter

ലണ്ടന്‍: മുതിര്‍ന്ന പദവിയിലേക്കുള്ള നിയമനത്തില്‍ വംശീയ വിവേചനം നേരിട്ട ബ്രിട്ടീഷ് ഏഷ്യന്‍ സര്‍ജന്‍ ഉസ്മാന്‍ ബട്ടിന് 1,01,338.74 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ എംപ്ലോയ്മെന്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. നോര്‍തേണ്‍ കെയര്‍ അലയന്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനെതിരായ കേസിലാണ് വിധി. സാമ്പത്തിക നഷ്ടം, മാനസിക വിഷമം, പലിശ എന്നിവ ഉള്‍പ്പെടെയാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.

2015 മുതല്‍ ട്രസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജനാണ് ഉസ്മാന്‍ ബട്ട്. 2023 അവസാനത്തില്‍ സര്‍ജറി വിഭാഗത്തിന്റെ അധ്യക്ഷസ്ഥാനത്തേക്ക് അപേക്ഷിച്ചപ്പോള്‍ ഏക സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. അഭിമുഖത്തില്‍ ആവശ്യമായ മാര്‍ക്ക് നേടിയിട്ടും നിയമനം ലഭിച്ചില്ല. പിന്നീട് വെള്ളക്കാരിയായ മറ്റൊരു ഡോക്ടറെ തസ്തികയില്‍ നിയമിച്ചു. നിയമനത്തിന് ആവശ്യമായ യോഗ്യതകള്‍ നേടിയ ബട്ടിനെ ഒഴിവാക്കിയതിന് വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ ട്രസ്റ്റിന് കഴിഞ്ഞില്ലെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. തീരുമാനത്തിന്റെ കാരണങ്ങള്‍ രേഖപ്പെടുത്താതിരുന്നതും പരസ്പരവിരുദ്ധമായ വിശദീകരണങ്ങള്‍ നല്‍കിയതും ഉള്‍പ്പെടെ നിയമനനടപടികളില്‍ ഗുരുതര വീഴ്ചകളുണ്ടായതായി കോടതി വിലയിരുത്തി.

ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെട്ട വെള്ളക്കാരായ അപേക്ഷകര്‍ക്ക് നിയമനം ലഭിക്കാനുള്ള സാധ്യത ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍പ്പെട്ടവരേക്കാള്‍ 1.86 മടങ്ങ് കൂടുതലായിരുന്നുവെന്ന ട്രസ്റ്റിന്റെ 2023ലെ കണക്കുകളും പരിഗണിച്ചു. ബട്ട് നേരിട്ടത് പ്രത്യക്ഷവും പരോക്ഷവുമായ വംശീയ വിവേചനമാണെന്നായിരുന്നു ട്രൈബ്യൂണലിന്റെ കണ്ടെത്തല്‍. വിധി അംഗീകരിക്കുന്നതായും ബട്ടിന് നേരിട്ട വിവേചനത്തില്‍ ക്ഷമ ചോദിക്കുന്നതായും ട്രസ്റ്റ് അറിയിച്ചു. ജീവനക്കാര്‍ക്ക് തുല്യമായ തൊഴില്‍പുരോഗതി അവസരങ്ങള്‍ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window