ഈന്തപ്പഴം - ഇരുപതെണ്ണം, ചെറുതായി നുറുക്കിയത്
കശുവണ്ടി- അര കപ്പ്: ചെറുതായി നുറുക്കിയത്
കിസ്മിസ് - അര കപ്പ്
എള്ള്-കാല്‍ കപ്പ്
കസ്‌കസ് -കാല്‍ കപ്പ്
ഉണങ്ങിയ അത്തിപ്പഴം- പത്തെണ്ണം, ചെറുതായി നുറുക്കിയത്
ആപ്രികോട്ട് -പത്തെണ്ണം ,ചെറുതായി നുറുക്കിയത്
ബദാം- കാല്‍ കപ്പ് , ചെറുതായി നുറുക്കിയത്
പിസ്ത -കാല്‍ കപ്പ് ,ചെറുതായി നുറുക്കിയത്
ഡെസ്സികേറ്റഡ് കോക്കനട്ട് - അര കപ്പ്
നെയ്യ്-50 ഗ്രാം
ശര്‍ക്കര- കാല്‍ കിലോ
ശര്‍ക്കര ചീകി രണ്ടു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് നൂല്‍ പാകത്തില്‍ പാനിയാക്കുക നെയ്യ് ചൂടാക്കി കശുവണ്ടിയും മുന്തിരിങ്ങയും വറുത്തു മാറ്റി വയ്ക്കുക.എള്ളും നന്നായി മൂപ്പിച്ചു കോരുക.ഇനി കസ്‌കസ് ഇതിലിട്ട് മൂപ്പിച്ച ശേഷം ബാക്കി ചേരുവകള്‍ ഇതിലിട്ട് ഒന്ന് നന്നായി യോജിപ്പിക്കുക.
ഇനി എല്ലാമം കൂടി ശര്‍ക്കര പാനിയില്‍ യോജിപ്പിക്കുക. തീ കുറച്ചു വെള്ളം വറ്റി ഉരുണ്ടു വരുന്നത് വരെ ഇളക്കി കൊണ്ടേയിരിക്കുക.ഇതില്‍ ഡെസ്സികേറ്റഡ് കോക്കനട്ട് ചേര്‍ത്ത് ഇളക്കുക.
ഇനി അടുപ്പില്‍ നിന്നും വാങ്ങി ചൂടാറിയ ശേഷം ചെറിയ ഉരുളകള്‍ ആക്കുക.