ആവശ്യമുള്ള സാധനങ്ങള്‍
സ്വീറ്റ് കോണ്‍ -അര ടിന്‍
വെണ്ണ-50 ഗ്രാം
അണ്ടിപ്പരിപ്പ്-25 ഗ്രാം
പാല്‍ -ഒരു ലിറ്റര്‍
കസ്റ്റാര്‍ഡ് പൗഡര്‍-അര കപ്പ്
വെള്ളം-കാല്‍ കപ്പ്
പഞ്ചസാര-അര കപ്പ്
വാനില എസന്‍സ്-ഒരു ടീസ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക്-അര ടിന്‍
തയ്യാറാക്കുന്ന വിധം
കണ്ടന്‍സ്ഡ് മില്‍ക്ക്,പാല്‍,പഞ്ചസാര എന്നിവ ചേര്‍ത്തു തിളപ്പിക്കുക.കസ്റ്റാര്‍ഡ് പൗഡറില്‍ വെള്ളം ചേര്‍ത്തു കലക്കി പാല്‍കൂട്ടിലേക്കു ചേര്‍ക്കുക.ഇതു ഒട്ടും കട്ടകെട്ടാതെ കുറുകി മാറ്റി വെക്കണം.പകുതി വെണ്ണയില്‍ അണ്ടിപ്പരിപ്പ് ഇളം ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കുക.സ്വീറ്റ് കോണ്‍ വെള്ളം കളഞ്ഞ്,ബാക്കിയുള്ള വെണ്ണയില്‍ മൊരിച്ചെടുക്കുക.തയ്യാറാക്കി വെച്ച കസ്റ്റാര്‍ഡ് കൂട്ടിലേക്കു അണ്ടിപ്പരിപ്പും സ്വീറ്റ് കോണും വാനില എസന്‍സും ചേര്‍ക്കണം.ഇത് തണുപ്പിച്ച ശേഷം ഉപയോഗിക്കുക.