ചേരുവകള്‍
ഉരുളക്കിഴങ്ങ്- 250 ഗ്രാം
തേങ്ങ- അര മുറി
മുളകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
വെളുത്തുള്ളി- 2 അല്ലി
ജീരകം- 1 നുള്ള്
സവാള- 1
വെളിച്ചെണ്ണ- 2 ടേബിള്‍സ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
കറിവേപ്പില- 2 കതിര്‍പ്പ്
ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങും സവാളയും തൊലികളഞ്ഞ് കഴുകി ചെറുതായരിയുക.തേങ്ങ,മുളകുപൊടി,മഞ്ഞള്‍പൊടി,വെളുത്തുള്ളി,ജീരകം എന്നിവ ചതച്ചെടുക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കരിവേപ്പിലയുമിടുക.ഇതില്‍ ഉരുളക്കിഴങ്ങും സവാളയും ഇട്ടതിനു ശേഷം ഉപ്പും വെള്ളവും ചേര്‍ത്തിളക്കുക.നടുക്ക് തേങ്ങാക്കൂട്ടും വെച്ച് മൂടിവെച്ച് വേവിക്കുക.വെന്തുകഴിഞ്ഞാലുടന്‍ കുഴഞ്ഞു പോകാതെ ഉലര്‍ത്തിയെടുക്കുക.