വ്യത്യസ്ത രുചികള്‍ പരീക്ഷിക്കുന്നത് രസകരമാണ് .
ചേരുവകകള്‍
ചിക്കന്‍ -1 കിലോ
സവാള-2
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -2 സ്പൂണ്‍
മുളകുപൊടി-2 സ്പൂണ്‍
മല്ലിപ്പൊടി-2 സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 സ്പൂണ്‍
പെരുഞ്ചീരകം-1 സ്പൂണ്‍
കുരുമുളക്-1 സ്പൂണ്‍
മല്ലി -2സ്പൂണ്‍
ചുവന്ന മുളക -്10
ജീരകം-1 സ്പൂണ്‍
കറിവേപ്പില
മല്ലിയില
ഉപ്പ്
എണ്ണ
ചിക്കന്‍ കഴുകി ഇടത്തരം വലിപ്പമുള്ള കഷ്ണങ്ങളാക്കുക. ഇതില്‍ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. ഇത് ഒന്നോ രണ്ടോ മണിക്കൂര്‍ വച്ചിരിക്കുന്നതാണ് നല്ലത്.
മുഴുവന്‍ മസാലകള്‍ ചൂടാക്കി വറുത്തു പൊടിക്കണം.
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കണം. ഇത് നന്നായി മൂത്ത മണം വരുമ്പോള്‍ ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് 10 മിനിറ്റ് നല്ലപോലെ ഇളിക്കക്കൊണ്ടിരിക്കണം. ഇതിലേക്ക് പൊടിച്ചു വച്ച മസാലക്കൂട്ടും കറിവേപ്പിലയും ചേര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് ചിക്കന്‍ വേവിച്ചെടുക്കുക.
ചിക്കന്‍ നല്ലപോലെ വെന്ത് ചാറ് കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഇതിലേക്ക് മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.