Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
ബ്രഡ് പുഡിംഗ് വിത്ത് ഓറഞ്ച് സോസ്
Correspondent

ആവശ്യമുള്ള സാധനങ്ങള്‍


ബ്രഡ് (റൊട്ടി)-മൂന്നു സ്ലൈഡുകള്‍


പാല്‍-ഒരു കപ്പ്


മുട്ട-ഒന്ന്

പഞ്ചസാര-രണ്ടു ടേബിള്‍സ്പൂണ്‍

ഓറഞ്ച് ജ്യൂസ്-അര കപ്പ്

നെയ്യ്-ഒരു ടീസ്പൂണ്‍

ഉപ്പ്-ഒരു നുള്ള്

ഓറഞ്ച് സോസിന്

പഞ്ചസാര-കാല്‍ കപ്പ്

കോണ്‍ഫഌര്‍-ഒരു ടീസ്പൂണ്‍

വെള്ളം-2/3 കപ്പ്

വെണ്ണ-ഒരു ടീസ്പൂണ്‍

ഓറഞ്ച് ജ്യൂസ്-കാല്‍ കപ്പ്

ഓറഞ്ചിന്റെ തൊലി ചുരണ്ടിയത്-അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബ്രെഡ് സ്ലൈഡുകള്‍ പാലില്‍ കുതിര്‍ത്ത് 15 മിനിറ്റ് നേരം വെക്കുക.പഞ്ചസാരയും ഉപ്പും ചേര്‍ത്തു മുട്ട നന്നായി പതപ്പിക്കുക.ഓറഞ്ച് ജ്യൂസും ഉരുക്കിയ നെയ്യും യോജിപ്പിച്ച് ഈ മുട്ടക്കൂട്ടിലേക്ക് ഒഴിക്കുക.തയ്യാറാക്കി വെച്ച ബ്രെഡ് പാല്‍ക്കൂട്ട് ഈ മുട്ടക്കൂട്ടില്‍ ചേര്‍ക്കണം.ഓവനില്‍ 140 ഡിഗ്രി സെല്‍ഷ്യസില്‍ അരമണിക്കൂര്‍ ബെയ്ക്ക് ചെയ്‌തെടുക്കുക.ഇത് ഓറഞ്ച് സോസ് ചേര്‍ത്ത് വിളമ്പാം.

ഓറഞ്ച് സോസ് ഉണ്ടാക്കുന്ന വിധം-ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ കോണ്‍ഫഌവറും പഞ്ചസാരയും തിളച്ച ചൂടുവെള്ളവും ചേര്‍ത്തു ചൂടാക്കുക.രണ്ടു മിനിറ്റ് തിളപ്പിക്കണം.തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുകയും വേണം.ഇതിലേക്കു വെണ്ണയും ഓറഞ്ചു ജ്യൂസും ഓറഞ്ചിന്റെ തൊലി ചുരണ്ടിയതും ചേര്‍ക്കുക.ഇതു തണുപ്പിച്ച ശേഷം ബ്രെഡ് പുഡിങ്ങിന്റെ കൂടെ ചേര്‍ത്തു കഴിക്കാം. 

 

 
 
Other News in this category

 
 




 
Close Window