Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
മസാല കുല്‍ച്ച
Correspondent

ചേരുവകള്‍


മൈദ-അരക്കിലോ

തൈര്-3 ടി/സ്

പാല്‍ ചെറു ചൂടോടെ-1 കപ്പ്

പഞ്ചസാര-1 ടീസ്പൂണ്‍

യീസ്റ്റ്-ഒന്നര ടീസ്പൂണ്‍

ബേക്കിംഗ് പൗഡര്‍ -അര ടീസ്പൂണ്‍

നെയ്യ്-3 ടീസ്പൂണ്‍  

നാരങ്ങാനീര്-അര ടീസ്പൂണ്‍

ഉപ്പ്-ആവശ്യത്തിന്

മസാല തയ്യാറാക്കാന്‍

ഉരുളക്കിഴങ്ങ്-5

സവാള-3

പച്ച മുളക് പേസ്റ്റാക്കിയത്-1 ടീസ്പൂണ്‍

ഇഞ്ചി പേസ്റ്റ്-1 ടീസ്പൂണ്‍

എണ്ണ-2 ടീസ്പൂണ്‍

ഉപ്പ്-ആവശ്യത്തിന്

മല്ലിയില-കുറച്ച്

തയ്യാറാക്കുന്ന വിധം

യീസ്റ്റ് ചെറുചൂടുള്ള വെള്ളത്തില്‍ കലക്കി പഞ്ചസാരയും ഇട്ട് ഇളക്കി വെക്കുക.10 മിനിറ്റിന് ശേഷം ഇതിലേക്ക് അര സ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ക്കണം.മൈദ ഒരു പാത്രത്തിലെടുത്ത് നല്ലതു പോലെ ഇളക്കി ഇതിലേക്ക് തൈര്, പാല്‍, പഞ്ചസാര, ബേക്കിംഗ് പൗഡര്‍, നെയ്യ്, ഉപ്പ് എന്നിവ ചേര്‍ക്കുക.യീസ്റ്റ് കലക്കിവച്ചിരിക്കുന്ന വെള്ളവും ചേര്‍ക്കുക.ആവശ്യമെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ത്ത് കുഴച്ച് ചപ്പാത്തിമാവിന്റെ പരുവത്തിലാക്കുക.ഇത് രണ്ടു മണിക്കൂര്‍വെറുതെ വെക്കുക.

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ ശേഷം ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക.ഇതിലേക്ക് സവാള, ഇഞ്ചി,പച്ചമുളക് പേസ്റ്റ് രൂപത്തിലാക്കിയത് ഇവ ചേര്‍ക്കുക. ഉരുളക്കിഴങ്ങ് ഉടച്ച് ഇതില്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് മസാല തയ്യാറാക്കണം.മല്ലിയിലയും ഇടുക.ശേഷം ഇത് വാങ്ങി വച്ച് ചൂടാറാന്‍ വെക്കുക.നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുക.ഇതിലേക്ക്  മസാലക്കൂട്ട് വച്ച് മടക്കുക.വീണ്ടും ഉരുളയാക്കിയ ശേഷം ഇത് പരത്തിയെടുക്കണം.ചപ്പാത്തിക്കല്ല് ചൂടാക്കി പരത്തി വച്ചിരിക്കുന്ന കുല്‍ച്ച നെയ്യ് ചേര്‍ത്ത് ചുട്ടെടുക്കാം.

 
 
Other News in this category

 
 




 
Close Window