ചേരുവകള്‍
ഉരുളക്കിഴങ്ങ്-4
ഗ്രീന്‍പീസ്-1 കപ്പ്
സവാള-1
പച്ചമുളക്-2
ഇഞ്ചി അരച്ചത്-1 സ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍ -അര സ്പൂണ്‍
ഗരം മസാല-1 സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ -2 സ്പൂണ്‍
എണ്ണ-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങും ഗ്രീന്‍പീസും വേവിച്ചുടയ്ക്കുക.ഇതും എണ്ണയൊഴികെ ബാക്കിയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് കുഴയ്ക്കുക.
പാത്രത്തില്‍ എണ്ണ തിളപ്പിക്കുക.കുഴച്ച മിശ്രിതം ചെറിയ ഉരുളകളാക്കി എണ്ണയില്‍ വറുത്തു കോരുക.ചെറിയ ബ്രൗണ്‍ നിറം വരുന്നതു വരെ വറുക്കണം.ഇത് സോസിന്റെ കൂടെ കഴിയ്ക്കാവുന്നതാണ്.