ആവശ്യമുള്ള സാധനങ്ങള്‍
മത്സ്യം(എതെങ്കിലും മത്സ്യമാവാം)-അര കിലോ
തേങ്ങ-ഒരു മുറി(മൂന്നു ചെറിയ ഉള്ളികൂടി ചേര്‍ത്തു നന്നായി അരയ്ക്കണം)
പുളി-നെല്ലിക്ക വലിപ്പത്തില്‍ ഒരു ഉരുള അര കപ്പ് വെള്ളത്തില്‍ കലക്കിയത്
ചെറിയ ഉള്ളി അരിഞ്ഞത്-ആറ്
സവാള-ഒരെണ്ണത്തിന്റെ പകുതി(ചെറുതായി അരിഞ്ഞത്)
മല്ലിപ്പൊടി-മൂന്നു ടേബിള്‍ സ്പൂണ്‍
മുളകുപൊടി-ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ-അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ-രണ്ടു ടേബിള്‍ സ്പൂണ്‍
വെള്ളം-ഒരു കപ്പ്
ഉപ്പ്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക.എണ്ണ ചൂടാകുമ്പോള്‍ ഉലുവ ഇടണം.ഉലുവ പൊട്ടി എണ്ണ തെളിയുമ്പോള്‍ ചെറിയ ഉള്ളി അരിഞ്ഞതും സവാള അരിഞ്ഞതും ചേര്‍ക്കുക.അവ ചുകന്നു വരുമ്പോള്‍ വെള്ളമൊഴിക്കണം.പൊടികളും ഉപ്പുമിടുക.തിളച്ചു വരുമ്പോള്‍ പുളി വെള്ളം ഒഴിക്കുക.വീണ്ടും തിളച്ചു വരുമ്പോള്‍ മീന്‍ ഇടണം.കുറുകി വരുമ്പോള്‍ തേങ്ങയരച്ചതും ചേര്‍ക്കണം.നന്നായി തിളച്ചു വരുമ്പോള്‍ ഇറക്കി വെക്കുക.