ആവശ്യമുള്ള സാധനങ്ങള്‍
കാബേജ് ചെറുതായി അരിഞ്ഞത്-അര കപ്പ്
കോഴി ഇറച്ചി-എല്ലോടു കൂടിയത് 250 ഗ്രാം
കോണ്‍ഫഌവര്‍-ഒരു ഡിസേര്‍ട്ട് സ്പൂണ്‍
പാല്‍-അര കപ്പ്
അജിനൊമോട്ടോ-അര ടീസ്പൂണ്‍
സോയാസോസ്-അര ടീസ്പൂണ്‍
വിനാഗിരി-അര ടീസ്പൂണ്‍
കുരുമുളക്‌പൊടി-അര കപ്പ്
സെലറി നുറുക്കിയത്-ഒന്നര ടീസ്പൂണ്‍
വെള്ളം-അര കപ്പ്+രണ്ടര കപ്പ്
ഉപ്പ്-ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കാബേജ് അര കപ്പ് വെള്ളം ചേര്‍ത്ത് വേവിച്ച് അരിച്ച് മാറ്റി വെക്കുക.കോഴി ഇറച്ചി വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കണം.അതിനു ശേഷം ഇറച്ചിക്കഷണങ്ങള്‍ ചെറുതായി പിച്ചിച്ചീന്തി വെക്കുക.മാംസം വെന്ത ചാറ് അരിപ്പയിലൂടെ അരിച്ച് മാറ്റി വെക്കണം.ഒരു പാത്രത്തില്‍ കാബേജ് വേവിച്ചതും കോഴി ഇറച്ചി പിച്ചിച്ചീന്തിയതും ഇറച്ചി വെന്ത ചാറും,കുരുമുളക്‌പൊടി,വിനാഗിരി,സോയാസോസ്,കോണ്‍ഫഌവര്‍ പാലില്‍ കലക്കിയത്,അജിനോമോട്ടോ എന്നിവയും ചേര്‍ത്ത് അടുപ്പില്‍ വെച്ച് ഒന്നു ചൂടാക്കുക.നന്നേ തിളക്കരുത്.തീ അണച്ച ശേഷം സെലറി നുറുക്കിയതും ചേര്‍ത്തു ചൂടോടെ ഉപയോഗിക്കാം.