ആവശ്യമുള്ള സാധനങ്ങള്‍
പൊറോട്ട-3
ഇഞ്ചി,വെളുത്തുളളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-2
സവാള-1
തക്കാളി-1
സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത്-കാല്‍ കപ്പ്
കാപ്‌സിക്കം അരിഞ്ഞത്-അര കപ്പ്
മസാലക്കൂട്ട് അരപ്പാക്കിയത്-1 കപ്പ്
(മല്ലി,മുളക്,ജീരകം ഇവയുടെ പൊടി കറുവാപ്പട്ട പൊടിച്ചതുമായി യോജിപ്പിച്ചു മസാലക്കൂട്ട് തയ്യാറാക്കണം).
കുരുമുളക്-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പൊറോട്ട ഒരു തവയിലിട്ട് ഒന്നു മൂപ്പിച്ച ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് വെക്കുക.ഒരു വലിയ പാനില്‍ എണ്ണ ചൂടാക്കി അതില്‍ കുരുമുളക്,ജീരകം,കറിവേപ്പില ഇവ താളിച്ചെടുക്കുക.ഇതിലേക്ക് പച്ചമുളക്,സവാള,സ്പ്രിംഗ് ഒനിയന്‍,തക്കാളി,കാപ്‌സിക്കം ഇവ വഴറ്റിയെടുക്കുക.ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മസാല അരപ്പും ചേര്‍ത്ത ശേഷം അല്പം സമയം വേവിക്കുക.ഈ അരപ്പ് പൂര്‍ണ്ണമായി വറ്റുന്നതിന് മുന്‍പ് ഇതിലേക്ക് പൊറോട്ട മുറിച്ചതും ഇട്ട് ഉപ്പ് ചേര്‍ത്ത് വഴറ്റുക.ഇത് നന്നായി മൊരിഞ്ഞ ശേഷം മല്ലിയിലയും തൂവി ഉപയോഗിക്കാം.