ആവശ്യമുള്ള സാധനങ്ങള്‍
ബസ്മതി അരി-ഒരു കപ്പ്
സവാള-അര മുറി (ചെറുതായി അരിഞ്ഞത്)
തക്കാളി-രണ്ട് (നല്ല പോലെ പഴുത്തത് )
പച്ചമുളക്-രണ്ടെണ്ണം
വെളുത്തുള്ളി-രണ്ട് അല്ലി
ഇഞ്ചി-ഒരു ചെറിയ കഷണം
കടുക്, എണ്ണ, കറിവേപ്പില-ആവശ്യത്തിന്
മഞ്ഞള്‍പൊടി-കാല്‍ സ്പൂണ്‍
മുളകുപൊടി-അര സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അരി വെവിച്ചെടുക്കുക.ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക.വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് അതില്‍ ഇടുക.ഒന്നു നിറം മാറുമ്പോള്‍ സവാളയും പച്ചമുളകും അരിഞ്ഞത് ഇട്ടു വഴറ്റുക. അത് വഴന്നു വരുമ്പോള്‍ പൊടികള്‍ ഇട്ടു മൂപ്പിക്കുക.അതിലേക്ക് തക്കാളി ഇട്ടു നല്ലപോലെ ഉടച്ചെടുക്കുക.ഇതു വെന്തു വെച്ചിരിക്കുന്ന ചോറിന്റെ കൂടെ നല്ലപോലെ മിക്‌സ് ചെയ്‌തെടുക്കുക.