ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി-2 കപ്പ്
ഉഴുന്ന് പരിപ്പ്- മുക്കാല്‍ കപ്പ്
വേവിച്ച അരി- 3 ടേബിള്‍ സ്പൂണ്‍
ഉലുവ-1 ടീസ്പൂണ്‍
വെജിറ്റബിള്‍ ഊത്തപ്പത്തിന്
ചുരണ്ടിയ ക്യാരറ്റ്,തക്കാളി അരിഞ്ഞത്,സവാള,മല്ലിയില
തയ്യാറാക്കുന്ന വിധം
പച്ചരി,ഉഴുന്ന് പരിപ്പ്,ഉലുവ ഇവ തലേന്ന് തന്നെ വെളളത്തില്‍ കുതിര്‍ത്തിടുക.പിറ്റേന്ന് വെളളം ഊറ്റിക്കളഞ്ഞ് കുറച്ച് നല്ല വെളളവും ചേര്‍ത്ത് മിക്‌സിയില്‍ നല്ല മയത്തില്‍ അരച്ചെടുക്കുക.ഈ ദോശമാവ് പുളിപ്പിക്കുന്നതിനായി ഒരു ദിവസം കൂടി വെക്കുക.
ദോശ തവ ചൂടാക്കിയ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ വെളളം കൂടി ഒഴിച്ച് ഇത് തവ മുഴുവന്‍ സ്പൂണ്‍ ഉപയോഗിച്ച് പരത്തുക.ഇതിലേക്ക് അല്പം ദോശമാവും ഒഴിച്ച് പരത്തിയ ശേഷം അരിഞ്ഞ പച്ചക്കറിയും ഇതിന് മുകളില്‍ വിതറി ഇത് മൂടി വച്ച് വേവിച്ചെടുക്കുക.ഇങ്ങനെ ഊത്തപ്പം തയ്യാറാക്കുക.ചട്‌നിയും സാമ്പാറും ഉപയോഗിച്ച് ചൂടോടെ ഉപയോഗിക്കാം.