കാബേജ്,ചീര,മുള്ളങ്കി ബീന്‍സ്,കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത്-250 ഗ്രാം
സവാള നീളത്തിലരിഞ്ഞത്-കാല്‍ കപ്പ്
ഇഞ്ചി അരിഞ്ഞത്-1 ടീസ്പൂണ്‍
കറിവേപ്പില-1 കതിര്‍പ്പ്
മല്ലിയില-കുറച്ച്
2.മൈദ-1 ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
പാകം ചെയ്യുന്ന വിധം
പച്ചക്കറികള്‍ ഒരു കപ്പ് വെള്ളമൊഴിച്ച് കുക്കറില്‍ 20 മിനിട്ട് ചെറു രീതിയില്‍ വേവിക്കുക.വെന്തു കുറുകിയ സൂപ്പ് അല്‍പ്പം വെള്ളം ഒഴിച്ച് വലിയ കണ്ണുള്ള അരിപ്പയില്‍ അരിച്ചെടുക്കുക.മൈദ കാല്‍ കപ്പ് വെള്ളത്തില്‍ കലക്കി കുറുക്കി ഇതില്‍ ചേര്‍ക്കുക. പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ഇട്ട് ചൂടോടെ ഉപയോഗിക്കാം.