ചേരുവകള്‍
വെന്ത ചോര്‍ - 4 കപ്പ് ( നന്നായി തവികൊണ്ട് ഇളക്കണം)
കാച്ചിയ പാല്‍ - അര ലിറ്റര്‍
തൈര് - കാല്‍ കപ്പ്
വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
കടുക് - ഒരു സ്പൂണ്‍
ഇഞ്ചി - അര സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
പച്ചമുളക് - രണ്ടെണ്ണം
കറിവേപ്പില - ഒരു ഇതള്‍
തയ്യാറാക്കുന്ന വിധം
വെന്ത ചോറിലേക്ക് ഒരു കവര്‍ കാച്ചിയ പാല്‍ ചൂടോടെ ഒഴിക്കുക. കാല്‍ കപ്പ് തൈരും ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കുക. വെളിച്ചെണ്ണ ചൂടാക്കി അതില്‍ കടുക്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ മൂപ്പിച്ചു ഇതിലേക്ക് ചേര്‍ക്കുക. തൈര് സെറ്റായിക്കിട്ടാന്‍ അരമണിക്കൂര്‍ അനക്കാതെ വയ്ക്കുക. പിന്നീട് ഉപയോഗിക്കാം. തൈര് സാദം റെഡി