ആവശ്യമുള്ള സാധനങ്ങള്‍
ചെമ്മീന്‍ -ഒരു കപ്പ്(പൊളിച്ചത്)
സവാള-അര കപ്പ്(ചെറുതായി അരിഞ്ഞത്)
പച്ചമുളക്-നാല്(നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി-നാല് അല്ലി(ചെറുതായി അരിഞ്ഞത്)
ഇഞ്ചി-ഒരു കഷണം(ചെറുതായി അരിഞ്ഞത്)
കക്കിരി നീളത്തിലരിഞ്ഞത്-അര കപ്പ്
മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
തൈര് -കാല്‍ കപ്പ്
ചെമ്മീന്‍ ക്യൂബ്-ഒന്ന്
ഉലുവ ഇല(spinach)-നാലെണ്ണം
കുരുമുളക്‌പൊടി-ഒരു ടീസ്പൂണ്‍
എണ്ണ-രണ്ടു ടേബിള്‍ സ്പൂണ്‍
മല്ലിയില-അല്‍പം
ഗരംമസാല-ഒരു നുള്ള്
ഉപ്പ്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ കഴുകി വൃത്തിയാക്കി വെക്കുക.കക്കിരി തൊലിയും കുരുവും കളഞ്ഞ് ഒരിഞ്ച് നീളത്തിലും കാലിഞ്ച് വീതിയിലും മുറിച്ചു വെക്കണം.ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക.ചൂടായ എണ്ണയിലേക്ക് ചെറുതായരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും സവാളയും നീളത്തിലരിഞ്ഞ പച്ചമുളകും ചേര്‍ക്കണം.നല്ല ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക.ഇതിലേക്കു ചെമ്മീനും മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചെമ്മീന്‍ ക്യൂബും ചേര്‍ക്കണം.രണ്ടു മിനിട്ടു നേരം ഇളക്കിക്കൊണ്ടിരിക്കുക.നീളത്തിലരിഞ്ഞ കക്കിരി ചേര്‍ത്തു വീണ്ടും രണ്ടു മിനിട്ടു നേരം ഇളക്കുക.ഉലുവ ഇല അരിഞ്ഞതും മല്ലിയിലയും ചേര്‍ത്ത് വീണ്ടും വഴറ്റുക.തീ ചെറുതാക്കി തൈരും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.തൈരു ഒഴിച്ചു കഴിഞ്ഞ് ഒന്നു ചൂടായാല്‍ തീ അണയ്ക്കണം.വിളമ്പുന്നതിന് മുമ്പ് മുകളില്‍ ഗരം മസാല തൂവുക.