ചേരുവകള്‍
ചേമ്പിന്‍ തണ്ട് - ഒരെണ്ണം (ചെറുതായരിഞ്ഞത്)
തേങ്ങ - ഒരു മുറി (അരച്ചത്)
ജീരകം - ഒരു നുള്ള്
വെളുത്തുള്ളി - ഒരു തുടം
മുളക്‌പൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ആവശ്യത്തിന്
കുടമ്പുളി - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്നവിധം
ചേമ്പിന്‍ തണ്ട് നന്നായരിഞ്ഞ് ഉപ്പിട്ട് വേവിച്ച് വെള്ളം ഊറ്റുക. ഇതിലേക്ക് ഒരു കഷ്ണം കുടമ്പുളിയിടുക. ബാക്കി ചേരുവകള്‍ അരച്ചത് ചേര്‍ത്ത് തിളപ്പിക്കുക. ശേഷം കടുക് വറുത്തിട്ട് വാങ്ങിവെക്കാം. താളുകറി തയ്യാര്‍