ആവശ്യമുള്ള സാധനങ്ങള്‍
കണ്ടന്‍സ്ഡ് മില്‍ക്ക് -അര ടിന്‍
പാല്‍ -ഒരു ലിറ്റര്‍
ഐസ്‌ക്രീം പൗഡര്‍ -ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര-മൂന്നു ടേബിള്‍ സ്പൂണ്‍
കസ്റ്റാര്‍ഡ് പൗഡര്‍ -ഒന്നര ടേബിള്‍ സ്പൂണ്‍
വെള്ളം-കാല്‍ കപ്പ്
പിങ്ക് കളര്‍ -ഒരു നുള്ള്
വാനില എസ്സന്‍സ് -ഒരു ടീസ്പൂണ്‍
അണ്ടിപരിപ്പ് നുറുക്കിയത് -അര കപ്പ്
ഗ്രേറ്റ് ചെയ്ത ആപ്പിള്‍ -അര കപ്പ്
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തില്‍ പാലും കണ്ടന്‍സ്ഡ് മില്‍ക്കും കൂട്ടി യോജിപ്പിക്കുക.ഇതില്‍ ഐസ്‌ക്രീം പൗഡറും പഞ്ചസാരയും ചേര്‍ക്കുക.ഈ പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ കസ്റ്റാര്‍ഡ് പൗഡര്‍ കാല്‍ കപ്പ് വെള്ളത്തില്‍ കലക്കിയത് ഒഴിക്കുക.കുറുകി വരുന്ന പാല്‍ക്കൂട്ട് അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കുക.വാനില എസ്സന്‍സും പിങ്ക് കളറും ചേര്‍ക്കുക.ഈ പാല്‍ക്കൂട്ട് ചൂടാറിയാല്‍ കാല്‍ കപ്പ് അണ്ടിപരിപ്പ് അതില്‍ ചേര്‍ത്തു മിക്‌സിയില്‍ ബീറ്റ് ചെയ്‌തെടുക്കുക.ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.ഉപയോഗത്തിന് തൊട്ടു മുമ്പ് ബാക്കിയുള്ള നുറുക്കിയ അണ്ടിപ്പരിപ്പും ഗ്രേറ്റ് ചെയ്ത ആപ്പിളും ചേര്‍ത്ത് ഇളക്കണം.ഈഷ്ടാനുസരണം പഞ്ചസാര കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.