ആവശ്യമുള്ള സാധനങ്ങള്‍
ജ്യൂസിന്റെ മുന്തിരി-അര കിലോ
വെള്ളം-ആറ് കപ്പ്
പഞ്ചസാര-രണ്ട് കപ്പ്
ലെമണ്‍ സോഫ്റ്റ് ഡ്രിങ്ക് -സ്‌പ്രൈറ്റ അല്ലെങ്കില്‍ ലിംക ഒരു കുപ്പി
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് ചൂടാക്കുക. കഴുകി വൃത്തിയാക്കിയ മുന്തിരി അതിലിടുക. പഞ്ചസാരയും ചേര്‍ക്കുക. നല്ല വണ്ണം തിളച്ച് കഴിഞ്ഞാല്‍ തീ അണയ്ക്കുക. അടപ്പ് കൊണ്ട് മൂടി രണ്ട് മണിക്കൂര്‍ വെക്കുക. തിളപ്പിച്ച മുന്തിരി അരിപ്പയിലൂടെ നല്ലവണ്ണം അരിച്ചെടുക്കുക.സ്വാദനുസരിച്ച് ഈ ജ്യൂസില്‍ കൂടുതല്‍ പഞ്ചസാരയോ വെള്ളമോ ചേര്‍ക്കാം.
ഒരു ഗ്ലാസിന്റെ പകുതി വരെ തിളപ്പിച്ച മുന്തിരി ജ്യൂസ് ഒഴിക്കുക.അതിന്റെ മുകളില്‍ സോഫ്റ്റ് ഡ്രിങ്കും(ഗ്യാസ് പോകുന്നതിനു മുമ്പ്) ഒഴിക്കണം.ഇങ്ങനെ മൂന്നു ഗ്ലാസ് ഗ്രെയ്പ് ലെമനേഡ് ഉണ്ടാക്കാം.