ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ -എട്ടു വലിയ കഷ്ണങ്ങള്‍
കാശ്മീരി മുളകുപൊടി-നാല് വലിയ സ്പൂണ്‍
ടുമാറ്റോ കെച്ചപ്പ് -നാല് വലിയ സ്പൂണ്‍
സോയ സോസ്-ഒരു വലിയ സ്പൂണ്‍
വിനാഗിരി- ഒരു ചെറിയ സ്പൂണ്‍
ഗരം മസാല പൊടി-ഒരു ചെറിയ സ്പൂണ്‍
ഉപ്പ്-പാകത്തിന്
പഞ്ചസാര-ഒരു ചെറിയ സ്പൂണ്‍
എണ്ണ-മൂന്ന് വലിയ സ്പൂണ്‍
ഇഞ്ചി ചതച്ച്-രണ്ട് കഷ്ണം
വെളുത്തുള്ളി ചതച്ചത്-നാല് അല്ലി
നാരങ്ങ നീര്-ഒരു വലിയ സ്പൂണ്‍
മല്ലിയില അരിഞ്ഞത്-ഒരു വലിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചിക്കന്‍ നല്ലതുപോലെ കഴുകി വയ്ക്കുക.മുളകുപൊടി,ടുമാറ്റോ കെച്ചപ്പ്, സോസ്, വിനാഗിരി,ഗരം മസാല,പഞ്ചസാര,ആവശ്യത്തിനു ഉപ്പ് എന്നിവ കുഴച്ചു ഒരു പേസ്റ്റ് പരുവത്തിലാക്കുക.ഈ പേസ്റ്റ് ചിക്കന്‍ കഷ്ണങ്ങളില്‍ തേച്ചു പിടിപ്പിച്ചു രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.രണ്ട് മണിക്കൂറിനുശേഷം പുറത്തെടുത്തു തണുപ്പുമാറാന്‍ വയ്ക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയുടെ പകുതിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക.മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് രണ്ട് വശവും നന്നായി െ്രെഫ ചെയ്‌തെടുക്കുക.പാന്‍ അടച്ചുവച്ചു രണ്ട് വശവും നല്ലതുപോലെ വേവിക്കുക.വെന്തശേഷം അടപ്പുമാറ്റി നാരങ്ങ നീരും, ബാക്കിയുള്ള പച്ച ഇഞ്ചിയും, മല്ലിയിലയും ചേര്‍ക്കുക.ഇതു ചോറിനൊപ്പം ഉപയോഗിക്കാം.