ചേരുവകള്‍
പഴുത്ത നാട്ടുമാങ്ങ-5
പച്ചമുളക്-5
തേങ്ങ-അര മുറി
കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
ഉലുവ-കാല്‍ ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
പിളിയില്ലാത്ത തൈര്-1 കപ്പ്
കടുക്, കറിവേപ്പില,എണ്ണ- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മാങ്ങ തൊലി കളഞ്ഞ് വെയ്ക്കുക.തേങ്ങ,പച്ചമുളക്, ജീരകം എന്നിവ നല്ല മയത്തില്‍ അരയ്ക്കുക.തൈര് ഉടച്ചെടുക്കുക.അരപ്പ് കലക്കി മാങ്ങയുമിട്ട് തിളപ്പിക്കുക.മഞ്ഞള്‍പൊടി,കുരുമുളകുപൊടി,ഉപ്പ് ഇവയും ചേര്‍ക്കുക.തിളച്ചു കഴിഞ്ഞാല്‍ ഉടച്ചുവെച്ച തൈര് ചേര്‍ത്ത് ഇളക്കുക.ചൂടായിക്കഴിയുമ്പോള്‍ വാങ്ങിവെച്ച് കടുക് താളിച്ച് ഉപയോഗിയ്ക്കാം.ഉലുവയും മൂപ്പിച്ച് അതില്‍ ചേര്‍ക്കുക..