Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
ഗോതമ്പ് പായസം
Correspondent

ആവശ്യമുള്ള സാധങ്ങള്‍


ഗോതമ്പുനുറുക്ക് :കാല്‍ കിലോ

ശര്‍ക്കര:അരക്കിലോ

തേങ്ങ:2

നെയ്യ് :3 ടേബിള്‍ സ്പൂണ്‍

ഏലയ്ക്ക പൊടിച്ചത് : 12 സ്പൂണ്‍

വറുത്തിടാനുള്ള തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരി : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തേങ്ങ ചിരകി ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും വെവ്വേറെ എടുത്തു വയ്ക്കുക.തേങ്ങയില്‍ കുറച്ചു വെള്ളം തളിച്ചശേഷം ചതച്ചെടുത്ത് നല്ല കട്ടിയില്‍ പിഴിഞ്ഞെടുക്കുന്നതാണ് ഒന്നാം പാല്‍ .നല്ല വൃത്തിയുള്ള ഒരു തുണിക്കഷ്ണത്തിലൂടെ പിഴിയുന്നതാണ് നല്ലത്. ഒന്നാം പാല്‍ എടുത്ത ശേഷമുള്ള തേങ്ങയില്‍ കുറച്ചു വെള്ളം ഒഴിച്ച് യോജിപ്പിച്ചശേഷം പിഴിഞ്ഞടുക്കുന്നതാണ് രണ്ടാം പാല്‍ .ഇതിന് അദ്യത്തേതിനേക്കാള്‍ കട്ടി കുറവായിരിക്കും. ഇതിനുശേഷം കുറച്ചധികം വെള്ളം ചേര്‍ത്ത് പിഴിഞ്ഞെടുക്കുന്നതാണ് മൂന്നാം പാല്‍. ഇത് വളരെ നേര്‍ത്തതായിരിക്കും. ( തേങ്ങാപ്പാല്‍ പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍, നല്ല കട്ടിയില്‍ കലക്കിയത്, കുറച്ചുകൂടി നേര്‍പ്പിച്ചത്, വളരെ നേര്‍പ്പിച്ചത് എന്നിങ്ങനെ മൂന്നു തരത്തില്‍ പാല്‍ തയ്യാറാക്കി വയ്ക്കുക).

ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ഉരുക്കി, അരിച്ചെടുത്ത് പാനിയാക്കി വയ്ക്കുക.ഉരുളിയിലോ അല്ലെങ്കില്‍ അതുപോലെ നല്ലകട്ടിയുള്ള എതെങ്കിലും പാത്രത്തിലോ വേണം പായസം ഉണ്ടാക്കാന്‍ .

കഴുകിയരിച്ച് വൃത്തിയാക്കിയ ഗോതമ്പുനുറുക്ക് വെള്ളത്തിലിട്ട് വേവിക്കുക എന്നതാണ് സാധാരണ രീതി.എന്നാല്‍ വെള്ളത്തിനുപകരം മൂന്നാം പാലിലും വേവിക്കാം.തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. കുറച്ചു കഴിഞ്ഞാല്‍ വെള്ളം നിശ്ശേഷം വറ്റി, ഗോതമ്പ് വെന്ത് പാകമാവും.ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപ്പാനി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം.ഒപ്പം രണ്ടു ടേബിള്‍ സ്പൂണ്‍ നെയ്യ് പലതവണയായി ചേര്‍ത്ത് യോജിപ്പിക്കുകയും വേണം.കുറച്ചു കഴിഞ്ഞാല്‍ ശര്‍ക്കരയും ഗോതമ്പും നന്നായി യോജിച്ച് കുറുകിയ പരുവത്തിലാവും. ഇനി, തീ കുറച്ചശേഷം തേങ്ങയുടെ രണ്ടാം പാല്‍ സാവധാനത്തില്‍ ഒഴിച്ച് യോജിപ്പിക്കുക. നന്നായി തിളച്ച് യോജിച്ചാല്‍ ഒന്നാം പാല്‍ ചേര്‍ക്കാം. ഒന്നാം പാല്‍ ചേര്‍ത്താല്‍ പിന്നെ തിളപ്പിക്കരുത്. ഇളക്കി യോജിപ്പിച്ച് ഒന്നു ചൂടായാലുടന്‍ പായസം വാങ്ങിവയ്ക്കണം.അതിലേയ്ക്ക് ഏലക്കാപ്പൊടി ചേര്‍ത്തിളക്കിയശേഷം നെയ്യില്‍ വറുത്ത തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ മുതലായ ചേര്‍ക്കുക.

 

 

 

 

 

 
 
Other News in this category

 
 




 
Close Window