നല്ല പഴുത്ത നേന്ത്ര പഴം - രണ്ടു എണ്ണം (വട്ടത്തില്‍ മുറിച്ചത്)
ശര്‍ക്കര - ആവശ്യാനുസരണ മധുരം
തേങ്ങാ പാല്‍ - ഒന്നാം പാല്‍ ,രണ്ടാം പാല്‍
ഏലക്കാ പൊടിച്ചത് - ആവശ്യത്തിന്
നെയ്യ് - മൂന്ന് സ്പൂണ്‍
നട്ട്‌സ് ,കിസ്മിസ് - ആവശ്യത്തിന്
പഴം മുറിച്ചതും രണ്ടാം പാലും കൂടി വേവിക്കുക . ഉടയാതെ വേവിക്കണം (പാലും പഴവും ഒപ്പതിനു ഒപ്പം നിക്കണം പാല്‍ കൂടി പോവാന്‍ പാടില്ല ) വെന്തു വരുമ്പോ അതിലേക്കു ശര്‍ക്കര ചേര്‍ക്കുക ,കൂടെ ഏലയ്ക്കാ ,നെയ്യ് എന്നിവ ചേര്‍ത്ത് ഒന്നുകൂടി വേവിച്ചതിനു ശേഷം ഒരു ബൗളിലേക്ക് മാറ്റി ഒന്നാം പാലും ഒഴിച്ച് ,നട്ട്‌സ് കിസ്സ്മിസ്സും നെയ്യില്‍ വരുത് കോരി ഇട്ടു ഉപയോഗിക്കാം