ചേരുവകള്‍
സേമിയ-250 ഗ്രാം
പാല്‍ -ഒരു ലിറ്റര്‍
പഞ്ചസാര-150ഗ്രാം
ഏലക്ക-കാല്‍ ടി സ്പൂണ്‍ ( വറുത്തു പൊടിച്ചത് )
നെയ്യ്- 3 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ് -10
കിസ്മിസ് -20
പാകം ചെയ്യുന്ന വിധം
സേമിയ നെയ്യില്‍ നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക.കിസ്മിസും,അണ്ടിപരിപ്പ് പിളര്‍ന്നതും വറുത്തെടുക്കുക.
പാല്‍ തിളച്ചു വരുമ്പോള്‍ സേമിയ ഇതിലിട്ട് വേവിക്കുക.വെന്തുവരുമ്പോള്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കുക.പായസം ഇറക്കിവെച്ചതിനു ശേഷം ഏലക്ക പൊടിച്ചതും അണ്ടിപരിപ്പും കിസ്മിസും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.