ചേരുവകള്‍
കൊത്തിയരിഞ്ഞ കാബേജ് -ഒരു കപ്പ്
കാരറ്റ് കൊത്തിയരിഞ്ഞത് -അരക്കപ്പ്
സവാള കൊത്തിയരിഞ്ഞത് -അരക്കപ്പ്
ബീന്‍സ് കൊത്തിയരിഞ്ഞത് -അരക്കപ്പ്
പകുതി വെന്ത പരിപ്പ് -കാല്‍ കപ്പ്
മഞ്ഞള്‍പ്പൊടി-കാല്‍ ചെറിയ സ്പൂണ്‍
മുളകുപൊടി-അര ചെറിയ സ്പൂണ്‍
കുരുമുളകുപൊടി-കാല്‍ ചെറിയ സ്പൂണ്‍
ഉപ്പ്-പാകത്തിന്
തേങ്ങ ചിരകി ചതച്ചത് -അരക്കപ്പ്
പാകം ചെയ്യുന്ന വിധം
ചുവടുകട്ടിയുള്ള പാത്രത്തില്‍ രണ്ടു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്,വറ്റല്‍മുളക്,കറിവേപ്പില എന്നിവ താളിച്ച് ,ഉഴിന്നുപരിപ്പു മൂപ്പിക്കുക.ഇതില്‍ ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് പച്ചക്കറികള്‍ അരിഞ്ഞതും മഞ്ഞള്‍പ്പൊടി,മുളകുപൊടി,കുരുമുളകുപൊടി എന്നിവയും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.ഇടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കണം.പാകത്തിനുപ്പും ചേര്‍ത്തിളക്കി വെന്ത ശേഷം ചതച്ചു വെച്ചിരിക്കുന്ന തേങ്ങ ചേര്‍ത്തിളക്കി വാങ്ങി വയ്ക്കുക.ഇതില്‍ ഒരു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണയും കൂടി ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കാം.