ചേരുവകള്‍
മത്തങ്ങ-1 കപ്പ്
ചുവന്ന പയര്‍ -അര കപ്പ്
നാളികേരം-അര മുറി
ജീരകം-1 ടീസ്പൂണ്‍
പച്ചമുളക് -2
ഉണക്കമുളക് -2
കടുക് -1 സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില- കുറച്ച്
വെളിച്ചെണ്ണ-ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചുവന്ന ഉണക്കപ്പയര്‍ വെള്ളത്തിലിട്ട് നല്ലപോലെ കുതിര്‍ക്കുക.ഇത് കുക്കറില്‍ വച്ച് അല്‍പം ഉപ്പിട്ട് വേവിയ്ക്കണം.വല്ലാതെ ഉടയരുത്.മറ്റൊരു പാത്രത്തില്‍ മത്തങ്ങയും അല്‍പം ഉപ്പു ചേര്‍ത്ത് വേവിയ്ക്കുക.മത്തങ്ങ വല്ലാതെ ഉടഞ്ഞു പോകാതിരിക്കാനാണ് വെവ്വേറെ വേവിക്കുന്നത്.വെന്ത പയറും മത്തങ്ങയും കൂട്ടിക്കലര്‍ത്തണം.
നാളികേരം ചിരവിയതില്‍ പച്ചമുളക്, ജീരകം എന്നിവ ചേര്‍ത്ത് അരയ്ക്കുക. അരപ്പ് വല്ലാതെ അരയരുത്.അരച്ച കൂട്ട് വേവിച്ചു വച്ചിരിക്കുന്ന കൂട്ടില്‍ ചേര്‍ത്ത് ഇളക്കി തീ കുറച്ചു വച്ച് വേവിക്കണം.വെള്ളം ഒരുവിധം വറ്റിക്കഴിയുമ്പോള്‍ വാങ്ങിവയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, മുളക്, കറിവേപ്പില എന്നിവ താളിച്ചു ചേര്‍ക്കണം.