ചേരുവകള്‍
പാവയ്ക്ക-2
സവാള-1
പച്ചമുളക് -4
ചുവന്നുള്ളി-4
ജീരകം-കുറച്ച്
മഞ്ഞള്‍പ്പൊടി-1 സ്പൂണ്‍
കടുക് -ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
എണ്ണ-2 ടേബിള്‍ സ്പൂണ്‍
തേങ്ങ-ഒരു കപ്പ്
കറിവേപ്പില-കുറച്ച്
പാകം ചെയ്യുന്ന വിധം
പാവയ്ക്കയും സവാളയും കൊത്തിയരിഞ്ഞു വയ്ക്കുക.പച്ചമുളക്,ചുവന്നുള്ളി,ജീരകം,തേങ്ങ എന്നിവ ചതച്ചു വയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു കടുകു പൊട്ടുമ്പോള്‍ ചതച്ചു വെച്ച അരപ്പ് അല്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വഴറ്റുക.അതില്‍ പാവയ്ക്ക ഇട്ടിളക്കി കറിവേപ്പിലയും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.വെന്തുവരുമ്പോള്‍ ഇളക്കി വാങ്ങുക.