ചേരുവകള്‍
ചുരണ്ടി എടുക്കാവുന്നതരം ഇളനീര്‍ -15 എണ്ണം
ശര്‍ക്കര-600 ഗ്രാം
നെയ്യ് -100 ഗ്രാം
അണ്ടിപ്പരിപ്പ് -100 ഗ്രാം
കിസ്മിസ് -100 ഗ്രാം
ഏലയ്ക്കാപ്പൊടി-ഒരു ചെറിയ സ്പൂണ്‍
ജീരകപ്പൊടി-ഒരു ചെറിയ സ്പൂണ്‍
രണ്ടു നാളികേരത്തിന്റെ ഒന്നാം പാല്‍ -രണ്ടു കപ്പ്
രണ്ടാം പാല്‍ -400 മില്ലി
മൂന്നാം പാല്‍ -600 മില്ലി
ചെറുതേന്‍ -50 മില്ലി
കണ്ടന്‍സ്ഡ് മില്‍ക്ക് -50 മില്ലി
പാകം ചെയ്യുന്ന വിധം
ഇളനീര്‍ ചുരണ്ടിയെടുത്ത് ഒരു കട്ടിങ് ബോര്‍ഡില്‍ വച്ച് വളരെ ചെറിയ കഷണങ്ങളായി കൊത്തിയെടുക്കുക.ശര്‍ക്കര മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ഉരുക്കിയെടുത്ത് അരിച്ചതിനു ശേഷം അടി കട്ടിയുള്ള ഉരുളിയില്‍ ഒഴിച്ച് തിളപ്പിക്കുക.തിളച്ചുവരുമ്പോള്‍ കൊത്തിയെടുത്ത ഇളനീര്‍ അതിലിട്ട് തിളപ്പിച്ച് ഇളക്കിക്കൊണ്ടിരിക്കുക.കുറുകി വരുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്ത് തിളപ്പിച്ച് വറ്റിക്കുക.വീണ്ടും കുറുകി വരുമ്പോള്‍ രണ്ടാം പാല്‍ അതിലൊഴിച്ച് തിളപ്പിച്ച് തീ കെടുത്തുക.ഇതിലേക്ക് ഒന്നാം പാല്‍ ചേര്‍ത്തിളക്കി ജീരകപ്പൊടിയും ഏലക്കാപ്പൊടിയും ചേര്‍ക്കുക.അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്തിടുക.തണുത്തു തുടങ്ങുമ്പോള്‍ കണ്ടന്‍സ്ഡ് മില്‍ക്കും തേനും ചേര്‍ക്കുക.