ചേരുവകള്‍
നല്ല മീന്‍ കഷണങ്ങള്‍ (കരിമീനോ , നന്‍മീനോ) -500 ഗ്രാം
ഇഞ്ചി അരച്ചത് -ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് -ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി-ഒരു ടീസ്പൂണ്‍
മുളക്‌പൊടി-ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
മല്ലിയില ചെറുതായരിഞ്ഞത് -ഒരു ടേബിള്‍ സ്പൂണ്‍
തൈര് -അര കപ്പ്
ഉപ്പ് -ആവശ്യത്തിന്
എണ്ണ-ഒരു ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
മീന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കി വെക്കുക.എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും യോജിപ്പിച്ച് മീനില്‍ പുരട്ടി വാഴയിലയിലോ ക്ലിങ് ഫിലിമിലോ ചുരുട്ടി ഫ്രിഡ്ജില്‍ 3-4 മണിക്കൂര്‍ വെക്കുക.ഒരു ബേക്കിങ് ട്രേ എടുത്ത് അതില്‍ വാഴ ഇലയോ ഫോയല്‍ പേപ്പറോ വിരിച്ച് മീന്‍ കഷണങ്ങളില്‍ രണ്ട് വശത്തും എണ്ണ പുരട്ടി ഓവനില്‍ 8-10 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.