Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
വറുത്തരച്ച മീന്‍ കറി
correspondent

ചേരുവകള്‍

നല്ല മീന്‍ കഷണങ്ങള്‍ -അര കിലോ

സവാള നീളത്തിലരിഞ്ഞത് -അര കിലോ

പച്ചമുളക് നീളത്തിലരിഞ്ഞത് -4 എണ്ണം

ഇഞ്ചി ചതച്ചത് -ചെറിയ കഷണം

വെളുത്തുള്ളി ചതച്ചത് -നാല് അല്ലി

തക്കാളി അരിഞ്ഞത് -1 വലുത്

വെള്ളം-അര കപ്പ്

തേങ്ങ-അര മുറി

പെരുഞ്ചീരകം-അര ടീസ്പൂണ്‍

ചെറിയ ഉള്ളി-3 എണ്ണം

ഏലക്ക-2 എണ്ണം

പട്ട-ഒരു കഷണം

ഗ്രാമ്പൂ-2 എണ്ണം

മുളക്‌പൊടി-1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍

കറിവേപ്പില-കുറച്ച്

വെളിച്ചെണ്ണ-2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ തേങ്ങ,ചെറിയ ഉള്ളി,പെരുഞ്ചീരകം,ഏലക്ക,പട്ട,ഗ്രാമ്പൂ എന്നിവ ചേര്‍ക്കുക.തേങ്ങ ഇളം ബ്രൗണ്‍ നിറം ആകുന്നതുവരെ വറുക്കുക.ബ്രൗണ്‍ നിറമായാല്‍ ,വാങ്ങിവെച്ച് അര കപ്പ് വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ നല്ല മയത്തില്‍ അരച്ച് വെക്കുക.ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ചേര്‍ക്കുക.ഇതിലേക്ക് അരിഞ്ഞ് വെച്ച സവാള,പച്ചമുളക് ,തക്കാളി,ചതച്ചുവെച്ച വെളുത്തുള്ളി,ഇഞ്ചി എന്നിവ ചേര്‍ത്ത് നല്ലവണ്ണം വഴറ്റുക.വഴന്ന മസാലയിലേക്ക് മുളകുപൊടി,മഞ്ഞള്‍പ്പൊടി,മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.മീന്‍ കഷണങ്ങളും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക.മീന്‍ വെന്ത് കഴിഞ്ഞാല്‍ അരച്ച് വെച്ച തേങ്ങയും കറിവേപ്പിലയും ചേര്‍ത്ത് ഒന്നുകൂടെ തിളപ്പിച്ച് പാത്രം വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കാവുന്നതാണ് .


 

 
Other News in this category

 
 




 
Close Window