ചേരുവകള്‍
വെളളരിക്ക-1
പച്ചമുളക് -4
തേങ്ങ ചിരകിയത് -അര മുറി
കടുക് -അര ടീസ്പൂണ്‍
തൈര് -ഒന്നര കപ്പ്
കറിവേപ്പില-കുറച്ച്
ചെറിയ ഉളളി-2
ഉണക്കമുളക് -3
വെളളം-ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
എണ്ണ-1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
വെളളം,ഉപ്പ്,കറിവേപ്പില ഇവ ചേര്‍ത്ത് വെളളരിക്ക വേവിച്ചെടുക്കുക.തേങ്ങ,ചെറിയ ഉളളി,പച്ചമുളക് ,കാല്‍ ടീസ്പൂണ്‍ കടുക് ഇവ അരച്ചെടുക്കുക.ഇത് വേവിച്ച വെളളരിക്കയിലേക്ക് ചേര്‍ക്കുക.ചെറുതീയില്‍ വച്ച് തിളപ്പിക്കുക.ഇത് പാകമായി കഴിയുമ്പോള്‍ വാങ്ങി വച്ച് തണുക്കുമ്പോള്‍ ഇതിലേക്ക് കട്ടയില്ലാതെ അടിച്ചെടുത്ത തൈര് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.കടുക്,ഉണക്കമുളക്,കറിവേപ്പില ഇവ താളിച്ച് ചേര്‍ക്കുക.