ചേരുവകള്‍
മൈദ-രണ്ടര കപ്പ്
പാല്‍ -ഒരു കപ്പ്
എണ്ണ-ആവശ്യത്തിന്
യീസ്റ്റ് -ഒരു ടീസ്പൂണ്‍
പഞ്ചസാര-ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഇളം ചൂടുപാലില്‍ എണ്ണയും പഞ്ചസാരയും യീസ്റ്റും ചേര്‍ത്തു പൊങ്ങാന്‍ വെക്കുക.ഈ പാല്‍ക്കൂട്ടും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൈദ കുഴച്ചു ആറു മണിക്കൂര്‍ പൊങ്ങാന്‍ വെക്കണം.മാവ് ഇരട്ടിയായി പൊങ്ങിവരും.ചെറുനാരങ്ങാ വലുപ്പത്തില്‍ മാവ് എടുത്തു വലിയ പൂരി പോലെ പരത്തി,എണ്ണയില്‍ വറുത്തെടുക്കുക.