ചേരുവകള്‍
ചിക്കന്‍ ലെഗ് -4
സവാള-1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍
മുട്ട വെള്ള-2
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ചിക്കന്‍ പൗഡര്‍ -2 ടേബിള്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
എണ്ണ-ആവശ്യത്തിന്
മല്ലിയില-കുറച്ച്
പാകം ചെയ്യുന്ന വിധം
ചിക്കന്‍ കഷണങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി വരയുക.മസാലപ്പൊടികള്‍ , ഉപ്പ് , മുട്ട വെള്ള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,സവാള ഇവ ചേര്‍ത്ത് അരപ്പ് തയ്യാറാക്കുക.ഇത് വരഞ്ഞ ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി 1 മണിക്കൂര്‍ വെറുതെ വെക്കുക.അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചിക്കന്‍ കഷണങ്ങള്‍ വറുത്തു കോരണം.ഇതിനു മുകളില്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക.മല്ലിയില കൂടി ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.