ചേരുവകള്‍
1.സോയാ ചങ്ക്‌സ് -അര കപ്പ് , ചൂട് വെള്ളത്തിലിട്ടു കുതിര്‍ത്ത് പിഴിഞ്ഞ ശേഷം മിന്‍സ് ചെയ്തത്
2.ഉരുളക്കിഴങ്ങ് -രണ്ടെണ്ണം , പുഴുങ്ങി തൊലി കളഞ്ഞു ഉടച്ചത്
3.സവാള -ഒരെണ്ണം കൊത്തിയരിഞ്ഞത്
4.പച്ച മുളക് -രണ്ടെണ്ണം ചെറുതായി നുറുക്കിയത്
5.ഇഞ്ചി അരിഞ്ഞത് -രണ്ടു സ്പൂണ്‍
6.കറിവേപ്പില പൊടിയായി അരിഞ്ഞത് -നാല് സ്പൂണ്‍
7.കാരറ്റ് ഗ്രേറ്റ് ചെയ്തത് -ഒന്ന്
8.കുരുമുളക് പൊടി-അര സ്പൂണ്‍
9.മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
10.ഉപ്പ് -പാകത്തിന്
11.മുട്ട -രണ്ടെണ്ണം നന്നായി ബീറ്റ് ചെയ്തത്
12.കോണ്‍ ഫ്‌ലെക്‌സ് പൊടിച്ചത് -അര കപ്പ്
13.എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒന്ന് മുതല്‍ പത്ത് വരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി നന്നായി കുഴയ്ക്കുക.ഇത് കുറേശ്ശെ എടുത്തു ചെറുതായി പരത്തുക.
ഇനി മുട്ട അടിച്ചതില്‍ മുക്കികോണ്‍ ഫ്‌ലെക്‌സ് പൊടിച്ചത് തൂവി തിളച്ച എണ്ണയിലിട്ടു വറുത്തു കോരുക.
ചൂടോടെ റ്റുമാറ്റോ സോസിനൊപ്പം കഴിക്കാവുന്നതാണ്.