ചേരുവകള്‍
ന്യൂഡില്‍സ് വേവിച്ചത് -ഒരു പാക്കറ്റ്
തക്കാളി-രണ്ട് ( ചെറുതായി അരിഞ്ഞത് )
സവാള അരിഞ്ഞത് -കാല്‍ കപ്പ്
കാപ്‌സികം അരിഞ്ഞത് -കാല്‍ കപ്പ്
വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂണ്‍
ഇഞ്ചി ചതച്ചത് -അര ടീസ്പൂണ്‍
മുളക്‌പൊടി-ഒന്നര ടീസ്പൂണ്‍
ടുമാറ്റോ സോസ് -ഒരു ടീസ്പൂണ്‍
എണ്ണ-രണ്ടു ടേബിള്‍ സ്പൂണ്‍
മല്ലിയില-അല്‍പ്പം
ഉപ്പ് -ആവശ്യത്തിന്
ചീസ് ചുരണ്ടിയത് -അല്‍പ്പം (അലങ്കരിക്കാന്‍ )
തയ്യാറാക്കുന്ന വിധം
ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ചേര്‍ക്കുക.ചതച്ച വെളുത്തുള്ളിയും ഇഞ്ചിയും അതില്‍ ചേര്‍ക്കുക.മൂത്ത മണം വരുമ്പോള്‍ സവാള അരിഞ്ഞതും കാപ്‌സികം അരിഞ്ഞതും ചേര്‍ത്തു വഴറ്റണം.ഒരു വിധം വഴന്നു കഴിഞ്ഞാല്‍ തക്കാളി ചെറുതായി അരിഞ്ഞതും ചേര്‍ക്കുക.തക്കാളി നന്നായി വഴറ്റണം.നല്ല കുഴമ്പ് പരുവത്തിലായാല്‍ മുളകുപൊടി ചേര്‍ത്തു വീണ്ടും വഴറ്റുക.അതിനുശേഷം ടുമാറ്റോ സോസും മല്ലിയിലയും ഉപ്പും ചേര്‍ക്കണം.വേവിച്ച് വെച്ച ന്യൂഡില്‍സ് ഈ മസാലയിലിട്ട് മിക്‌സ് ചെയ്യുക.ചീസ് ചുരണ്ടിയതു അതിനു മുകളില്‍ തൂകി അലങ്കരിക്കാം.