ചേരുവകള്‍
പനീര്‍ -250 ഗ്രാം
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് -ഒരു കപ്പ്
സവാള-1
വെളുത്തുള്ളി ചതച്ചത് -ഒരു ടീ സ്പൂണ്‍
ഗരം മസാല-അര സ്പൂണ്‍
മുളകുപൊടി-1 ടീ സ്പൂണ്‍
മൈദ-2 സ്പൂണ്‍
റവ-1 സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ -1 സ്പൂണ്‍
ബ്രഡ് കഷണങ്ങള്‍ -6
ഉപ്പ് -ആവശ്യത്തിന്
മല്ലിയില-കുറച്ച്
എണ്ണ-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പനീര്‍ നല്ലപോലെ ഉടയ്ക്കുക. ഇതിനൊപ്പം സവാള, ഉരുളക്കിഴങ്ങ് പൊടിച്ചത് , മസാലപ്പൊടികള്‍ , ഉപ്പ്, മല്ലിയില, മൈദ, കോണ്‍ഫ്‌ളോര്‍ എന്നിവ ചേര്‍ക്കുക. ഇത് നന്നായി കുഴച്ച് മിശ്രിതമാക്കുക.ബ്രഡ് കഷ്ണങ്ങളുടെ അരികുഭാഗം മുറിച്ചു കളഞ്ഞ് ഇതില്‍ വെള്ളം ചേര്‍ത്ത് പിഴിഞ്ഞു കളയുക.ഇത് മിശ്രിതത്തോടൊപ്പം ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. മിശ്രിതം കുറേശ്ശെയായി എടുത്ത് നീളത്തില്‍ ഉരുട്ടുക.ഇത് റവയില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തു കോരാം.സോസിനൊപ്പം ചൂടോടെ ഉപയോഗിക്കാം.