ആവശ്യമുള്ള സാധനങ്ങള്‍
നിലക്കടല-100 ഗ്രാം
തേങ്ങ ചിരവിയത് -100 ഗ്രാം
അണ്ടിപ്പരിപ്പ് -3 എണ്ണം
കിസ്മിസ് -10 എണ്ണം
മുളക്‌പൊടി-1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പഞ്ചസാര-അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വിനാഗിരി-കാല്‍ കപ്പ്
വെളിച്ചെണ്ണ-കാല്‍ കപ്പ്
കറിവേപ്പില-കുറച്ച്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ചേര്‍ക്കുക.അണ്ടിപ്പരിപ്പും കിസ്മിസും നിലക്കടലയും തേങ്ങയും എണ്ണയില്‍ ഇളം ബ്രൗണ്‍ നിറത്തില്‍ വറുത്ത് കോരുക.ഇത് ഗ്രൈന്‍ഡറില്‍ പൊടിച്ചെടുക്കുക.തിളച്ചുവരുന്ന വെളിച്ചെണ്ണയില്‍ കറിവേപ്പില ചേര്‍ത്ത് മൂത്തമണം വരുമ്പോള്‍ മുകള്‌പൊടി,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക.പൊടിച്ചുവെച്ച കൂട്ടുകളും ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക.ഇതില്‍ വിനാഗിരിയും ഉപ്പും പഞ്ചസാരയും ചേര്‍ത്ത് വാങ്ങി വയ്ക്കുക.