ചേരുവകള്‍
അരി-2 കപ്പ്
സവാള-4
കൂണ്‍ -250 ഗ്രാം
ക്യാപ്‌സിക്കം-2
കോളിഫഌവര്‍ -4 ചെറിയ കഷണം
വെളുത്തുള്ളി-2
കുരുമുളക് -2
പച്ചമുളക് -2
ഗ്രാമ്പൂ, പട്ട, വയനയില-കുറച്ച്
ഉപ്പ് -ആവശ്യത്തിന്
ബട്ടര്‍ -കുറച്ച്
മല്ലിയില-കുറച്ച്
പാകം ചെയ്യുന്ന വിധം
അരി കഴുകി പാകത്തിന് വെള്ളമൊഴിച്ചു വേവിച്ചെടുക്കുക.
ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കുക.ഇതിലേക്ക് അരിഞ്ഞ സവാള ഇടുക. ഇതിലേക്ക് വെളുത്തുള്ളി, കുരുമുളക്, പച്ചമുളക്, ഗ്രാമ്പൂ, പട്ട, വയനയില എന്നിവ ഇടണം. ഈ കൂട്ടിലേക്ക് കൂണ്‍ മുറിച്ചതും ബാക്കി പച്ചക്കറികളും ഉപ്പും പച്ചമുളകും കുരുമുളകും ചേര്‍ക്കണം.ഇത് അടച്ചു വച്ചു വേവിക്കുക.ഇത് വെന്തു പാകമായിക്കഴിഞ്ഞാല്‍ വേവിച്ചു വച്ചിരിക്കുന്ന ചോറിനൊപ്പം കൂട്ടിക്കലര്‍ത്താം. മല്ലിയില അരിഞ്ഞിട്ട് പുലാവ് ഉപയോഗിക്കാം.
മേമ്പൊടി
പുലാവില്‍ ഒരു തക്കാളി മുറിച്ചിട്ടാല്‍ സ്വാദു കൂടൂം.ക്യാപ്‌സിക്കത്തിനും കോളിഫ്‌ളവറിനും പുറമെ ക്യാരറ്റ് , ഗ്രീന്‍പീസ്, ബീന്‍സ് എന്നിവ ചേര്‍ത്താല്‍ മഷ്‌റൂം പുലാവ് കൂടുതല്‍ പോഷകസമൃദ്ധമാകും.പൊന്നിയരി, ബിരിയാണി അരി എന്നിവയായിരിക്കും മഷ്‌റൂം പുലാവുണ്ടാക്കാന്‍ നല്ലത്.