ചെമ്മീന്‍ - 250 ഗ്രാം(തൊലികളഞ്ഞ് വൃത്തിയാക്കിയത് )
മഞ്ഞള്‍പൊടി - ഒരു നുള്ള്
പരിപ്പ് - 100ഗ്രാം
ഇഞ്ചി - ഒരു കഷ്ണം
പച്ചമുളക് - മൂന്നെണ്ണം
സവാള - ഒന്ന്
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചെമ്മീന്‍ ഉപ്പും മഞ്ഞളും പുരട്ടി വേവിക്കുക. പരിപ്പ് രണ്ടുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ചെറുതായി ചതച്ചെടുക്കുക. വേവിച്ച ചെമ്മീനും പരിപ്പും അതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇത് ഉരുളകളാക്കി ചെറിയ തവിയില്‍ വെച്ച് പരത്തി തിളച്ച് വെളിച്ചെണ്ണയിലേക്കിട്ട് വറുക്കുക. ബ്രൗണ്‍നിറമാകുമ്പോള്‍ വറുത്ത് കോരുക. ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം.