ചേരുവകള്‍
വെണ്ടയ്ക്ക-അരക്കിലോ
സവാള-2
ചുവന്നുള്ളി-5
തേങ്ങാപ്പാല്‍ -അര മുറി തേങ്ങയുടെ പാല്‍
പച്ചമുളക് -4
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
ചുവന്ന മുളക് -2
കടുക് -1 ടീ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില-കുറച്ച്
വെളിച്ചെണ്ണ-ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക.ഇതിലേക്ക് അല്‍പം നീളത്തില്‍ കഷണങ്ങളായി വെണ്ടയ്ക്ക മുറിച്ചിടുക.സവാളയും ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ വഴറ്റുക.
മസാലപ്പൊടികളും ഉപ്പും പച്ചമുളകും ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ മൂപ്പിച്ചെടുക്കണം.
തേങ്ങയുടെ രണ്ടാംപാല്‍ ഇതില്‍ ചേര്‍ത്ത് വേവിയ്ക്കണം. ഒരുവിധം വെന്തു പാകമാകുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ വാങ്ങി വയ്ക്കുക.
കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ എണ്ണയില്‍ താളിച്ച് കറിയില്‍ ചേര്‍ക്കുക.