ചേരുവകള്‍
1.ചെമ്മീന്‍ : കാല്‍ കിലോ
2.സവാള നീളത്തില്‍ അരിഞ്ഞത് : രണ്ടെണ്ണം
3.പച്ച മാങ്ങ നീളത്തില്‍ അരിഞ്ഞത് : ഒരു വലുത്
4.പച്ച മുളക് : ഒന്ന് നീളത്തില്‍ കീറിയത്
5.എണ്ണ : രണ്ടു സ്പൂണ്‍
6.തേങ്ങാപാല്‍ : അര ഗ്ലാസ്
7.ഉപ്പ് : പാകത്തിന്
8.മുളക് പൊടി : ഒരു സ്പൂണ്‍
9.മഞ്ഞള്‍ പൊടി : അര സ്പൂണ്‍
10.ജീരകം : കാല്‍ സ്പൂണ്‍
11.കടുക് : ഒരു സ്പൂണ്‍
12.വെളുത്തുള്ളി ചതച്ചത് : രണ്ടു സ്പൂണ്‍
13.ഇഞ്ചി ചതച്ചത് : രണ്ടു സ്പൂണ്‍
14.ചെറിയ ഉള്ളി : നാലെണ്ണം
പാകം ചെയ്യുന്ന വിധം
എട്ടു മുതലുള്ള ചേരുവകള്‍ വെണ്ണ പോലെ അരച്ചെടുക്കുക.
എണ്ണ ചൂടാക്കി സവാള വഴറ്റുക.ഇതില്‍ അരപ്പ് ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് ചെമ്മീനിട്ടു നന്നായി ഇളക്കിയ ശേഷം അര കപ്പ് വെള്ളമൊഴിച്ചു ഉപ്പും ചേര്‍ത്ത് വേവിക്കുക.
വെള്ളം വറ്റി തുടങ്ങുമ്പോള്‍ മാങ്ങാ ചേര്‍ത്ത് ഒന്ന് തിളപ്പിച്ച ശേഷം തേങ്ങാപാല്‍ ചേര്‍ത്ത് ഇളക്കി കുറുകി തുടങ്ങുമ്പോള്‍ വാങ്ങുക.