ആവശ്യമായ സാധനങ്ങള്‍
തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടേത്
മൈദ - അരക്കിലോ
പഞ്ചസാര - 100 ഗ്രാം(പൊടിച്ചത്)
ബട്ടര്‍ - 60 ഗ്രാം
നെയ്യ്/എണ്ണ - വറുക്കാന്‍
ഉപ്പ് - ഒരു നുള്ള്
മുട്ട - ഒന്ന്
തയ്യാറാക്കുന്ന വിധം
മൈദയും ബട്ടറും ഒരു പാത്രത്തില്‍ എടുത്ത് തിരുമ്മിപ്പിടിപ്പിക്കുക. മുട്ട പൊട്ടിച്ച് ഇതില്‍ ചേര്‍ക്കുക. ഒപ്പം ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് തേങ്ങാപ്പാലും പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് കട്ടിയായി കുഴയ്ക്കുക. ഒരു നനഞ്ഞ തുണികൊണ്ടിത് പൊതിഞ്ഞ് അര മണിക്കൂര്‍ വെക്കുക. ചെറു ഉരുളകള്‍ തയ്യാറാക്കി മീതെ ഒരു ഫോര്‍ക്കിന്റെ സഹായത്താല്‍ അമര്‍ത്തി പാടുണ്ടാക്കി ചൂട് നെയ്യിലോ എണ്ണയിലോ വറുത്ത് കോരുക.
മുട്ട കഴിക്കാത്തവര്‍ തേങ്ങാപ്പാലിന്റെ അളവ് അല്പം കൂടി കൂട്ടി ഉപയോഗിച്ചാല്‍ മതി. കുല്‍ക്കുല്‍സ് റെഡി