ആവശ്യമുള്ള സാധനങ്ങള്‍
കടലപ്പൊടി- 2 കപ്പ്
പഞ്ചസാര ( പൊടിച്ചത് )- ഒന്നരക്കപ്പ്
നെയ്യ് -ഒരു കപ്പ്
ബദാം- ( ചെറുതായി അരിഞ്ഞത് ) -4 എണ്ണം
അണ്ടിപ്പരിപ്പ് ( ചെറുതായി അരിഞ്ഞത് ) -10എണ്ണം
പാകം ചെയ്യുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് അതിലേയ്ക്ക് കടലപ്പൊടിയിട്ട് നന്നായി വറുക്കുക.കടലപ്പൊടിയുടെ പച്ചമണം മാറി , ഇളം ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി തണുക്കാന്‍ വെയ്ക്കുക.
തണുത്തുകഴിഞ്ഞ പൊടിയിലേയ്ക്ക് ബദാം പരിപ്പ്, അണ്ടിപ്പരിപ്പ് എന്നിവയും പൊടിച്ചുവച്ച പഞ്ചസാരയും ചേര്‍ക്കുക. ഇവ നന്നായി കുഴച്ച് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.