ചേരുവകള്‍
പപ്പായ ചുരണ്ടിയത് -ഒരു കപ്പ്
കാരറ്റ് ചുരണ്ടിയത് -ഒരു കപ്പ്
ഈന്തപ്പഴം ചെറുതായരിഞ്ഞത് -അര കപ്പ്
വിനാഗിരി-മൂന്ന് കപ്പ്
പച്ചമുളക് ചെറുതായരിഞ്ഞത് -എട്ട് എണ്ണം
ഉപ്പ് -ആവശ്യത്തിന്
കടുക് -ഒരു ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത് -ഒരു ടേബിള്‍ സ്പൂണ്‍
അച്ചാര്‍പൊടി-ഒരു കപ്പ്
എണ്ണ-ഒരു കപ്പ്
പഞ്ചസാര-രണ്ട് ടേബിള്‍ സ്പൂണ്‍
കറിവേപ്പില-കുറച്ച്
പാകം ചെയ്യുന്ന വിധം
ഒരു കുപ്പിയില്‍ പച്ചപപ്പായ,കാരറ്റ് എന്നിവ ചുരണ്ടിയതും ഈന്തപ്പഴം കഷണങ്ങളാക്കിയതും വിനാഗിരിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് ഒരു ദിവസം കുതിരാന്‍ വെക്കുക.ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക.ഇതിലേക്ക് കടുക് ഇടുക.ഇഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ചതും കറിവേപ്പിലയും ചേര്‍ത്ത് മൊരിയിക്കുക.അച്ചാര്‍പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.വിനാഗിരിയില്‍ കുതിര്‍ത്ത് വെച്ച പച്ചക്കറികള്‍ ചേര്‍ത്ത് ഇളക്കുക.പഞ്ചസാര ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങിവെക്കുക.