ചേരുവകള്‍
ഉരുളക്കിഴങ്ങ് -അര കിലോ
സവാള-1
തക്കാളി-3
ജീരകം-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പച്ചമുളക് -3
മല്ലിയില-കുറച്ച്
എണ്ണ-ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകമിട്ട് പൊട്ടിക്കുക. സവാള ഇതിലിട്ട് വഴറ്റണം. പച്ചമുളക് ചേര്‍ക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കണം. തക്കാളിയിട്ട് നല്ലപോലെ പേസ്റ്റാക്കുക. ഉപ്പും ചേര്‍ക്കണം. ഇതിലേക്ക് ഉടച്ചു വച്ച ഉരുളക്കിഴങ്ങ് ചേര്‍ക്കണം. നല്ലപോലെ ഇളക്കി അല്‍പനേരം വേവിച്ച ശേഷം മല്ലിയില ചേര്‍ത്ത് വാങ്ങി വയ്ക്കാം.
ചോറ്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം കഴിയ്ക്കാന്‍ പറ്റിയ ലളിതമായ ഒരു വിഭവമാണിത്.