ചേരുവകള്‍
ഉരുളക്കിഴങ്ങ് -4
ഗ്രീന്‍പീസ് -അരക്കപ്പ്
സവാള-1
ചീര-അരക്കപ്പ്
പച്ചമുളക് -6
ഇഞ്ചി-ചെറിയ കഷണം
കോണ്‍ഫ്‌ളോര്‍ -2 സ്പൂണ്‍
ചാട്ട് മസാല-1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
മല്ലിയില-കറച്ച്
ഉപ്പ് -ആവശ്യത്തിന്
എണ്ണ-ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി തോലി കളഞ്ഞെടുക്കുക.ഇത് നല്ലപോലെ ഉടയ്ക്കണം. ഗ്രീന്‍പീസും വേവിച്ചുടയ്ക്കുക.ചീര നല്ലപോലെ കഴുകി ചെറുതായി അരിഞ്ഞെടുക്കണം.സവാള ചെറുതായി അരിയുക.ഇവയെല്ലാം കൂടി നല്ലപോലെ കൂട്ടിച്ചേര്‍ക്കുക. ഇതിലേക്ക്് മല്ലിയില, ഉപ്പ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചാട്ട് മസാല, കോണ്‍ഫ്‌ളോര്‍ എന്നിവ ചേര്‍ത്തിളക്കുക.
ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക.തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഓരോ ഉരുളകളാക്കി കൈകളില്‍ വച്ച് അല്‍പം പരത്തി എണ്ണയിട്ടു വറുത്തു കോരുക. മൊരിയും വരെ വറുക്കണം.സോസ്, പുതിന ചട്‌നി എന്നിവ ചേര്‍ത്ത് കഴിയ്ക്കാം.
മേമ്പൊടി
ചുവന്ന ചീരയ്ക്കു പകരം പച്ചച്ചീര ഉപയോഗിക്കുന്നതാണ് ഹരിയാലി ടിക്കിയ്ക്കു നല്ലത്.