Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
പാചകം
  Add your Comment comment
മുട്ട ബജി
Correspondent

ചേരുവകള്‍


മുട്ട-5

കടലമാവ് -ഒരു കപ്പ്

അരിപ്പൊടി-അര കപ്പ്

മുളകുപൊടി-1 സ്പൂണ്‍

കുരുമുളകു പൊടി-അര സ്പൂണ്‍

മഞ്ഞള്‍പ്പൊടി-കാല്‍ സ്പൂണ്‍

കായപ്പൊടി-1 നുള്ള്

ഉപ്പ് -ആവശ്യത്തിന്

എണ്ണ

പാകം ചെയ്യുന്ന വിധം

മുട്ട പുഴുങ്ങി വയ്ക്കുക.ഇത് തണുത്ത ശേഷം തോടു കളഞ്ഞ് നീളത്തില്‍ മുറിയ്ക്കണം. മുട്ട മഞ്ഞ ഇരു ഭാഗങ്ങളിലും തുല്യ അളവില്‍ വരാന്‍ പാകത്തിനു മുറിയ്ക്കുക.

കടലമാവ്, അരിപ്പൊടി എന്നിവ കൂട്ടിക്കലര്‍ത്തി ഇതിലേക്ക് ഉപ്പും മസാലപ്പൊടികളും ചേര്‍ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. മുറിച്ചു വച്ചിരിക്കുന്ന മുട്ടകള്‍ ഓരോന്നായി മാവില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.

ഇത് ചൂടോടെ തന്നെ ഉപയോഗിക്കണം.

 
 
Other News in this category

 
 




 
Close Window